സൗദി അറേബ്യ: ഒക്ടോബർ 30 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ഒക്ടോബർ 30, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. 2026 ഒക്ടോബർ 25-നാണ് സൗദി സിവിൽ ഡിഫെൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

ജസാൻ, അസീർ, അൽ ബാഹ, മദീന, ഹൈൽ, ഖാസിം, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടുന്നതാണ്.

ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും, താഴ്വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നും, ജലാശയങ്ങളിൽ നീന്താനിറങ്ങരുതെന്നും സിവിൽ ഡിഫെൻസ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.