യു എ ഇയുടെ ഏതാനം മേഖലകളിൽ 2026 നവംബർ 2, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇയിൽ അഞ്ച് ദിവസത്തേക്ക് അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം യു എ ഇയുടെ കിഴക്കൻ മേഖലകളിൽ 2026 നവംബർ 2 വരെ മഴയ്ക്കും, പൊടിക്കാറ്റിനും, മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
മലയോര മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്തുന്നതിനും സാധ്യതയുണ്ട്.

