ദുബായ്: ഐക്കൺസ് ഓഫ് പോർഷെ ഫെസ്റ്റിവലിന്റെ ആറാം പതിപ്പ് ആരംഭിച്ചു

GCC News

ഐക്കൺസ് ഓഫ് പോർഷെ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് ദുബായിൽ ആരംഭിച്ചു. 2026 നവംബർ 21-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2026 നവംബർ 21, നവംബർ 22 തീയതികളിലായാണ് (വൈകീട്ട് 4 മുതൽ രാത്രി 11 വരെ) ആറാമത് ഐക്കൺസ് ഓഫ് പോർഷെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ‘ദി സ്ക്വയർ നാദ് അൽ ഷെബ’യിൽ നടക്കുന്ന ഈ പരിപാടിയിൽ 1,000-ത്തിലധികം പോർഷെ സ്പോർട്സ് കാറുകൾ പ്രദർശനത്തിനുണ്ട്.

യു എ ഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റായ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഐക്കൺസ് ഓഫ് പോർഷെ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിനത്തിൽ സന്ദർശനം നടത്തിയിരുന്നു.

Source: Dubai Media Office.

ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ പോർഷെ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മാൻഫ്രെഡ് ബ്രൗൺൽ പ്രദർശനത്തിലേക്ക് സ്വാഗതം ചെയ്തു.

Source: Dubai Media Office.

തുടർന്ന് ഇരുവരും 87,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വേദിയിൽ നടക്കുന്ന ഈ പ്രദർശനത്തിലൂടെ പര്യടനം നടത്തുകയും ഫെസ്റ്റിവലിലെ വിവിധ വിഭാഗങ്ങൾ നേരിൽ സന്ദർശിക്കുകയും ചെയ്തു.

Source: Dubai Media Office.

ക്ലാസിക്, ആധുനിക പോർഷെ സ്‌പോർട്‌സ് കാറുകൾക്ക് പുറമെ, കലാവിഷ്‌കാരങ്ങൾ, വിനോദ പരിപാടികൾ, മറ്റ് അനുഭവങ്ങൾ എന്നിവയും അദ്ദേഹം നേരിട്ട് കണ്ട് മനസ്സിലാക്കി.

Source: Dubai Media Office.

ആറാം വർഷത്തിലേക്ക് കടന്നിരിക്കുന്ന ഐക്കൺസ് ഓഫ് പോർഷെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഫെസ്റ്റിവലായും, ലോകമെമ്പാടുമുള്ള പോർഷെ ഒത്തുചേരലുകളിൽ ഏറ്റവും വലിയ മേളയായും വളർന്നിരിക്കുന്നു. മേഖലയിലെ പോർഷെ കമ്മ്യൂണിറ്റിയുടെ ഭാഗമായിട്ടുള്ള നൂറ് കണക്കിന് ക്ലാസ്സിക് കാറുകൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്. രണ്ട് ദിവസങ്ങളിലായി 30,000-ത്തിലധികം ആരാധകർ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.