മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 1,158,492 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. 2026 നവംബർ 22-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The number of visitors to the Khareef Dhofar (monsoon) season 2026 increases by 8.2% to reach 1,158,492, compared with 1,070,738 visitors during the 2025 season. https://t.co/lrMTamCfua https://t.co/A3WUy9tGTz
— Oman News Agency (@ONA_eng) November 22, 2026
കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ൽ 1,070,738 സന്ദർശകരാണ് മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തിയത്.
ഈ വർഷത്തെ കണക്കുകൾ പ്രകാരം ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി ദോഫാറിലെത്തിയവരിൽ 839,348 പേർ ഒമാനിൽ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളാണ്. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള 189,799 സന്ദർശകരും, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 82,472 സന്ദർശകരും, മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ള 35,301 സന്ദർശകരും, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 7,691 സന്ദർശകരും, മറ്റു രാജ്യങ്ങളിൽ നിന്നുള്ള 3,882 സന്ദർശകരും ഈ വർഷം ഖരീഫ് സീസൺ കാലയളവിൽ ദോഫാറിലെത്തിയിട്ടുണ്ട്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മൺസൂൺ മഴക്കാലം ആസ്വദിക്കാനായെത്തിയ സന്ദർശകരുടെ ഭാഗത്ത് നിന്നുള്ള ആകെ വരുമാനം മുൻവർഷത്തെ സമാന കാലയളവിലെ 125 ദശലക്ഷം ഒമാനി റിയാലിൽ നിന്ന് 11.2 ശതമാനം വർധിച്ച് ഏകദേശം 139 ദശലക്ഷം ഒമാനി റിയാലായി ഉയർന്നിട്ടുണ്ട്.
Cover Image: Oman News Agency.

