ഒമാന്റെ 5000 വർഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന നാല് സ്മാരക വെള്ളി നാണയങ്ങൾ പുറത്തിറക്കി

GCC News

ഒമാനി സംസ്കാരത്തിന്റെ 5,000 വർഷത്തിലേറെ നീളുന്ന ചരിത്രത്തെ അടയാളപ്പെടുത്തുന്ന നാല് സ്മാരക വെള്ളി നാണയങ്ങൾ പുറത്തിറക്കി. 2026 നവംബർ 23-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിൻറെ ചരിത്രത്തിലെ സുപ്രധാനമായ ഓരോ ഘട്ടത്തെയും പ്രതിനിധീകരിക്കുന്ന, നാല് സ്മാരക വെള്ളി നാണയങ്ങളടങ്ങുന്ന ഒരു പ്രത്യേക ശേഖരമാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത്തരത്തിൽ പുറത്തിറക്കിയിരിക്കുന്നത്.

Source: @CentralBank_OM.

പുരാതന ‘മഗൻ’ സംസ്കാരത്തിലും ‘ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ്’ സംസ്കാരത്തിലും ആരംഭിച്ച് ‘സമദ്’ കാലഘട്ടത്തിലൂടെയും തുടർന്ന് നവോത്ഥാന കാലഘട്ടത്തിലൂടെയും കടന്നുപോകുന്ന ഈ സ്മാരക വെള്ളി നാണയങ്ങൾ നാല് ചരിത്ര കാലഘട്ടങ്ങളിലൂടെയുള്ള ഒരു യാത്രയാണ്.

Source: @CentralBank_OM.

ഒമാന്റെ സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ നാണയങ്ങൾ, ശുദ്ധമായ വെള്ളി ഉപയോഗിച്ച് ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 1 ഒമാനി റിയാൽ എന്ന നാമമാത്ര മൂല്യമുള്ള ഓരോ നാണയത്തിനും 28.28 ഗ്രാം ഭാരവും 38.80 മില്ലിമീറ്റർ വ്യാസവുമുണ്ട്.

ഈ സ്മാരക നാണയങ്ങൾ അവയുടെ മുഖവിലയിൽ രാജ്യത്ത് ഉപയോഗിക്കാനാകുന്ന നിയമപരമായ പണമായി അംഗീകരിക്കപ്പെടുമെന്ന് സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. റൂവി, സലാല, സോഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ശാഖകളിൽ നിന്നും, ഒമാൻ പോസ്റ്റ് വിൽപ്പന കേന്ദ്രങ്ങൾ വഴിയും ഈ നാണയങ്ങൾ വാങ്ങാവുന്നതാണ്. ഇവയുടെ വിൽപ്പന ആരംഭിക്കുന്ന ഔദ്യോഗിക തീയതി പിന്നീട് അറിയിക്കുന്നതാണ്.