കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ അയക്കുന്നതിനുള്ള ചട്ടങ്ങൾ വ്യക്തമാക്കി ഒമാൻ പോസ്റ്റ്

GCC News

കുറിപ്പടി പ്രകാരമുള്ളതും നിയന്ത്രണങ്ങളുള്ളതുമായ മരുന്നുകൾ അയക്കുന്നതിനുള്ള ചട്ടങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഒമാൻ പോസ്റ്റ് ഒരു അറിയിപ്പ് പുറത്തിറക്കി. 2026 നവംബർ 24-നാണ് ഒമാൻ പോസ്റ്റ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

കുറിപ്പടി പ്രകാരമുള്ള മരുന്നുകളും, സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട മറ്റ് വസ്തുക്കളും അയക്കുമ്പോൾ, പാക്കേജിംഗ്, ഷിപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഒമാൻ പോസ്റ്റ് ഉപഭോക്താക്കളെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

വിദേശത്തേക്കും, രാജ്യത്തിനകത്തും അയക്കുന്നതിന് ചില മരുന്നുകൾക്ക് പ്രത്യേക നിയന്ത്രണങ്ങളുണ്ടെന്നും ഒമാൻ പോസ്റ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ ശരിയായ രീതിയിൽ പാക്ക് ചെയ്യുകയും, നിശ്ചിത പാക്കേജിംഗ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന പക്ഷം, അവ അന്താരാഷ്ട്ര തലത്തിലേക്ക് അയക്കാവുന്നതാണെന്ന് ഒമാൻ പോസ്റ്റ് കൂട്ടിച്ചേർത്തു.

എന്നാൽ വിഷാംശമുള്ളതോ, തീപിടിക്കാൻ സാധ്യതയുള്ളതോ ആയ മരുന്നുകൾ അന്താരാഷ്ട്രതലത്തിലേക്ക് അയയ്ക്കാൻ പാടില്ലെന്നും, ഇവ ആഭ്യന്തരമായി അയയ്ക്കാൻ മാത്രമേ അനുവദിക്കൂ എന്നും ഒമാൻ പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

പാക്കേജുകൾ അയയ്ക്കുന്നതിന് മുൻപായി, അവ നിശ്ചിത അളവിലുള്ള പരിധികളും പാക്കിംഗുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഒമാൻ പോസ്റ്റ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.