ഒമാൻ: 168 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

Breaking

ഒമാനിൽ 168 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 6-നു അറിയിച്ചു. ഇതോടെ ഒമാനിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 2903 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 127 പേർ വിദേശികളും, 41 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഒമാനിൽ ഇതുവരെ 888 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി മെയ് 5-നു രാത്രി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 67 വയസ്സുള്ള ഒരു ഒമാൻ പൗരനാണ് മരിച്ചത്.ഇതോടെ ഒമാനിൽ COVID-19 ബാധയെത്തുടർന്നുള്ള മരണം 13 ആയി.