COVID-19: ഒമാനിൽ 112 പേർക്ക് കൂടി രോഗബാധ

Breaking

ഒമാനിൽ 112 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 9, ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 3224 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശികളും, 52 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു. 80 വയസ്സ് പ്രായമുള്ള ഒരു ഒമാൻ വനിതയാണ് മരിച്ചത്. ഇതോടെ ഒമാനിൽ COVID-19 നെ തുടർന്നുള്ള മരണം 17 ആയി. രാജ്യത്ത് ഇതുവരെ 1068 പേർ രോഗമുക്തി നേടിയിട്ടുണ്ട്.