ഒമാനിൽ 148 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 148 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 12-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 3721 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 115 പേർ വിദേശികളും, 33 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 1250 പേർ രോഗമുക്തി നേടുകയും പതിനേഴുപേർ മരിക്കുകയും ചെയ്തിട്ടുണ്ട്.