ഒമാനിൽ 738 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 3-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 13538 ആയി.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 414 പേർ വിദേശികളും, 324 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 2845 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 67 പേരാണ് ഒമാനിൽ COVID-19 മൂലം മരിച്ചത്.