കുവൈറ്റിൽ 527 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 16-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 36958 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ ഇന്ത്യക്കാരാണ്.
675 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 28206 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 8449 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 194 പേരുടെ നില ഗുരുതരമായി തുടരുന്നു.
COVID-19 ബാധയെത്തുടർന്ന് 5 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 303 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.