സൗദി: 46 മരണം; 3938 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 3938 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 26-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 174577 ആയി.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 346 കേസുകൾ ദമ്മാമിൽ നിന്നും, 332 കേസുകൾ ഹൊഫുഫിൽ നിന്നുമാണ്. 2589 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 120471 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 46 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1474 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.