സൗദി: 37 മരണം; 3927 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 3927 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 27-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 178504 ആയി.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 535 കേസുകൾ ഹൊഫുഫിൽ നിന്നും, 408 കേസുകൾ മക്കയിൽ നിന്നുമാണ്. 1657 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 122128 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 37 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 1511 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.