യു എ ഇ: 9 പുതിയ വന്ദേ ഭാരത് നാലാം ഘട്ട വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് വൈകീട്ട് 4 മുതൽ ബുക്ക് ചെയ്യാം

UAE

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 9 വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 3) വൈകീട്ട് 4 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്കാണ് ഇത്തരത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക.

ഷാർജയിൽ നിന്നാണ് ഈ വിമാനങ്ങൾ ഏർപെടുത്തിയിട്ടുള്ളത്. https://www.airindiaexpress.in എന്ന വിലാസത്തിലൂടെ എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്കിംഗ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ, റാസ് അൽ ഖൈമ, ഫുജൈറ, അജ്‌മാൻ എന്നിവിടങ്ങളിലെ എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ്ങ് കേന്ദ്രങ്ങൾ വഴി ടിക്കറ്റുകൾ എടുക്കാവുന്നതാണ്.

Sl No.Date of DepartureTime of DepartureFromToFlight No
19-Jul-2010:30SharjahCoimbatoreIX 1354
29-Jul-2014:00SharjahMaduraiIX 1412
310-Jul-2014:00SharjahTiruchirappalliIX 1614
410-Jul-2020:00SharjahTrivandrumIX 1536
511-Jul-2014:00SharjahHyderabadIX 1814
611-Jul-2020:00SharjahKochiIX 1412
712-Jul-2014:00SharjahCoimbatoreIX 1354
813-Jul-2010:30SharjahHyderabadIX 1814
914-Jul-2014:00SharjahThiruvananthapuramIX 1536