പത്താം പിറന്നാളിനൊരുങ്ങി ബുർജ് ഖലീഫ

GCC News

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ജനുവരി 4, 2020 നു പത്താം വാർഷികാഘോഷങ്ങൾക്കൊരുങ്ങുന്നു. ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി സ്ഥിതിചെയ്യുന്ന ഈ കെട്ടിട ഭീമൻ 2010, ജനുവരി 4 നാണു ഉദ്‌ഘാടനം ചെയ്യപ്പെട്ടത്.

ദുബായിലെ സന്ദർശകർക്ക് പുതുവർഷാഘോഷങ്ങളുടെ വർണ്ണകാഴ്ചകൾ ഒരുക്കുന്നതിൽ ഒരു പ്രധാന കേന്ദ്രമായ ബുർജ് ഖലീഫ, ജനുവരി 4 നു കാണികൾക്ക് പിറന്നാളാഘോഷങ്ങളുടെ ഇരട്ടി മധുരവുമായി വിരുന്നൊരുക്കും.

വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക വർണ്ണ വെളിച്ച വിന്യാസങ്ങളും, സന്ദർശകർക്ക് സമ്മാനങ്ങളും ഒരുക്കി ബുർജ് ഖലീഫ തയ്യാറായിക്കഴിഞ്ഞു.