ഒമാൻ: 1083 പേർക്ക് കൂടി COVID-19; 4 മരണം

Breaking

ഒമാനിൽ 1083 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 11-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 54697 ആയി.

ഇന്ന് രോഗം ബാധിച്ചവരിൽ 786 പേർ ഒമാൻ പൗരന്മാരും, 297 പേർ വിദേശികളുമാണ്. 1030 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 35255 ആയി. ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 248 ആയിട്ടുണ്ട്.