അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും, പാട്ടും, നൃത്തവും, ഭക്ഷണവൈവിധ്യങ്ങളും, മറ്റു ആഘോഷക്കാഴ്ചകളും ഒരുക്കി യു എ ഇയിൽ എമ്പാടും പുതുവർഷത്തെ വരവേറ്റു.
യു എ ഇയുടെ എല്ലാ എമിറേറ്റുകളിലും വലിയ ജനപങ്കാളിത്തമാണ് പുതുവർഷത്തെ വരവേൽക്കാനുള്ള വിവിധ പരിപാടികളിൽ സാക്ഷ്യമായത്. ദുബായ് ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, ഷാർജാ അൽ മജാസ് വാട്ടർഫ്രണ്ട് , റാസ് അൽഖൈമയിലെ അൽ മർജാൻ, അബുദാബി കോർണിഷ്, അബുദാബി യാസ് ഐലന്റ്, എമിറേറ്സ് പാലസ്, അൽ മരിയ എന്നിവിടങ്ങളിലെല്ലാം ഇന്നലെ വൈകീട്ട് മുതൽ പതിനായിരക്കണക്കിനു സന്ദർശകരാണ് ആകാശത്തിലെ ഭ്രമിപ്പിക്കുന്ന വർണ്ണവിസ്മയങ്ങൾ ആസ്വദിച്ചത്.
അബുദാബിയിലെ തെരുവുകളിൽ നിന്നും, അൽ മാരിയയിൽ നിന്നും ഉള്ള 2020 പുതുവർഷ കാഴ്ചകൾ:
പുതുവർഷരാവിലെ ആഘോഷനിമിഷങ്ങൾ സന്ദർശകർക്കും, യു എ ഇ നിവാസികൾക്കും ഓർമ്മയിൽ എക്കാലവും എടുത്തുസൂക്ഷിക്കാവുന്ന നിമിഷങ്ങളാണ് നൽകിയത്. ലക്ഷകണക്കിന് സന്ദർശകർ ഒഴുകിയെത്തിയ ഈ ആഘോഷരാവിനെ തീർത്തും സുരക്ഷിതമായ ഒരു അനുഭവമാക്കി മാറ്റിയ അധികൃതർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
അബുദാബിയിൽ നിന്ന് അബ്ദുൾ റൗഫ് & ബാബു വിജയൻ