യു എ ഇ: 254 പേർക്ക് കൂടി COVID-19

Breaking

യു എ ഇയിൽ 254 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 23-നു അറിയിച്ചു. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 57988 ആയി.

494 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യു എ ഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 50848 ആയി.

ഇന്ന് കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങളൊന്നും യു എ ഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ രാജ്യത്ത് COVID-19-നെ തുടർന്ന് ആകെ 342 പേരാണ് മരിച്ചത്.