ഒമാൻ: 590 പേർക്ക് കൂടി COVID-19; 9 മരണം

Breaking

ഒമാനിൽ 590 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 30-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 79159 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പേർ 496 ഒമാൻ പൗരന്മാരും, 94 പേർ വിദേശികളുമാണ്. 1181 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 61421 ആയി. ചികിത്സയിലിരുന്ന 9 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 421 ആയിട്ടുണ്ട്.