ഉം അൽ കുവൈൻ: പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

യു എ ഇ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പൗരന്മാരുടെ വിദേശയാത്രകൾക്ക് 2022 ജനുവരി 10 മുതൽ വിലക്കേർപ്പെടുത്തും

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത എമിറാത്തി പൗരന്മാർക്ക് 2022 ജനുവരി 10 മുതൽ യു എ ഇയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഒമാൻ: 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച് ഒമാനിലെ നാഷണൽ സബ്‌സിഡി സിസ്റ്റം അറിയിപ്പ് നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14227 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ 2022 ജനുവരി 3 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2022 ജനുവരി 3 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

‘ഇയർ ഓഫ് സൗദി കോഫീ’ പദ്ധതിയുടെ ലോഗോ, വെബ്സൈറ്റ് എന്നിവ പുറത്തിറക്കി

‘ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ ലോഗോ, വെബ്സൈറ്റ് എന്നിവ സൗദി സാംസ്കാരിക മന്ത്രാലയം 2021 ഡിസംബർ 31-ന് പ്രകാശനം ചെയ്തു.

Continue Reading

ദുബായ്: കണ്ണഞ്ചിപ്പിക്കുന്ന മായികകാഴ്ച്ചകളുടെ ഉത്സവമായി പുതുവത്സരരാവ്

കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും, ഡ്രോണുകൾ ഒരുക്കുന്ന മായികകാഴ്ച്ചകളും, പാട്ടും, നൃത്തവും, മറ്റു ആഘോഷങ്ങളും ഒരുക്കി ദുബായിൽ പുതുവത്സരരാവ് അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി.

Continue Reading

ഖത്തർ: ജനുവരി 2 മുതൽ ഒരാഴ്ച്ച സ്‌കൂളുകളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനം

2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

COVID-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി, രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്‌കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading