ബഹ്‌റൈൻ രാജാവ് ഇന്ത്യൻ പ്രസിഡന്‍റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

featured GCC News

ഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ബഹ്‌റൈൻ രാജാവ് H.M. കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ അഭിനന്ദന സന്ദേശം അയച്ചു.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമാനമായ അഭിനന്ദന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.