എൻട്രി പെർമിറ്റില്ലാതെ ഒമാനിലേക്ക് പ്രവേശനം: ഇന്ത്യ ഉൾപ്പടെ 27 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക നിബന്ധനകൾ

ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാനുള്ള തീരുമാനത്തിൽ ഒമാൻ എയർപോർട്ട്സ് കൂടുതൽ വ്യക്തത നൽകി.

Continue Reading

ദുബായ്: DSF 2020 ഡിസംബർ 17 മുതൽ; ഷോപ്പിംഗ് ആഘോഷങ്ങൾക്ക് തുടക്കം

2021-ലെ പുതുവർഷ വേളയിൽ ആഹ്ലാദത്തിന്റെയും, ശുഭാപ്തിവിശ്വാസത്തിന്റെയും സന്ദേശങ്ങൾ പങ്ക് വെക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഹൃദയഹാരിയായ ആഘോഷ പരിപാടികളും, വിനോദ പരിപാടികളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) 2020 ഡിസംബർ 17, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുന്നു.

Continue Reading

സൗദി: 16 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് നിലവിൽ അനുമതി നൽകിയിട്ടുള്ള COVID-19 വാക്സിൻ നൽകില്ല

സൗദിയിൽ ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിൻ 16 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: കുടുംബ വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറുന്നതിന് അനുമതിയുള്ള വിഭാഗങ്ങളിൽ മാറ്റം വരുത്തി

കുവൈറ്റിൽ കുടുംബ വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറുന്നതിന് അനുവാദം നൽകിയിട്ടുള്ള വിഭാഗങ്ങളുടെ മാറ്റം വരുത്തിയ പട്ടിക പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കി.

Continue Reading

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതിന് നിയന്ത്രണം; ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി പരേഡ്

ഈ വർഷത്തെ ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഗതാഗത വകുപ്പ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനും ഒമാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.

Continue Reading

COVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ ദേശീയ സർവ്വേ ആരംഭിച്ചു

രാജ്യത്തെ ജനങ്ങൾക്കിടയിൽ COVID-19 വാക്സിൻ സംബന്ധമായി നിലനിൽക്കുന്ന അഭിപ്രായങ്ങൾ മനസ്സിലാക്കുന്നതിനും, വാക്സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വസ്തുതകളിൽ അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ദേശീയ സർവ്വേ ഡിസംബർ 15 മുതൽ ഒമാനിൽ ആരംഭിച്ചു.

Continue Reading

നയതന്ത്ര ഉദ്യോഗസ്ഥർ ചമഞ്ഞുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി

നയതന്ത്ര ഉദ്യോഗസ്ഥർ എന്ന് സ്വയം പരിചയപ്പെടുത്തി, തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കുള്ള പുതിയ നിർദ്ദേശങ്ങൾ; ഉയർന്ന ശരീരോഷ്മാവ് പ്രകടമാക്കുന്നവർക്ക് PCR നിർബന്ധം

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തിന് അകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പുറത്തുവിട്ടു.

Continue Reading