2023 ജനുവരി 22, ഞായറാഴ്ച മുതൽ ഈ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 21-നാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച വൈകീട്ട് മുതൽ ഖത്തറിൽ ചാറ്റൽ മഴ ആരംഭിക്കുമെന്നും, തിങ്കളാഴ്ച മുതൽ മഴ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഈ കാലാവസ്ഥ വാരാന്ത്യം വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ വടക്കുകിഴക്കൻ – വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Cover Image: Qatar MoI.