രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജൂലൈ 31, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫൻസ് അധികൃതർ അറിയിപ്പ് നൽകി. 2025 ജൂലൈ 26-നാണ് സൗദി സിവിൽ ഡിഫൻസ് ഇക്കാര്യം അറിയിച്ചത്.
#الدفاع_المدني : هطول أمطار رعدية على بعض مناطق المملكة من الأحد حتى الخميس المقبل.#الوقاية_أمان pic.twitter.com/X35Ie0KkkM
— الدفاع المدني السعودي (@SaudiDCD) July 26, 2025
ഈ അറിയിപ്പ് പ്രകാരം, 2025 ജൂലൈ 27 മുതൽ ജൂലൈ 31 വരെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴ, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
ജസാൻ, അസീർ, അൽ ബാഹ, നജ്റാൻ തുടങ്ങിയ ഇടങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ജലാശയങ്ങളിൽ നീന്താനിറങ്ങരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: Saudi Press Agency.

