2025 ഓഗസ്റ്റ് 29, വെള്ളിയാഴ്ച വരെ യു എ ഇയിൽ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഓഗസ്റ്റ് 25-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
— المركز الوطني للأرصاد (@ncmuae) August 24, 2025
രാജ്യത്തിന്റെ ഏതാനം തീരദേശ മേഖലകളിൽ ഓഗസ്റ്റ് 27-ന് അന്തരീക്ഷ താപനില ചെറിയ രീതിയിൽ താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26, 28, 29 തീയതികളിൽ വടക്കൻ മേഖലകളിലും, കിഴക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

