സൗദി അറേബ്യ: പടിഞ്ഞാറൻ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ പടിഞ്ഞാറൻ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴ, ആലിപ്പഴ വർഷം, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

ജസാൻ, അസീർ, അൽ-ബഹ, നജ്‌റാൻ, മക്ക എന്നീ മേഖലകളുടെ ചില ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇത് മൂലം ജസാനിലേക്ക് നയിക്കുന്ന തീരദേശ റോഡിലും നജ്‌റാൻ മേഖലയുടെ കിഴക്കൻ ഭാഗങ്ങളിലും തിരശ്ചീന ദൃശ്യപരത പൂജ്യത്തിനടുത്തായി അനുഭവപ്പെടുന്നതാണ്.

ഈ ആഴ്ച അവസാനം വരെ അസീർ, ജസാൻ, അൽ-ബഹ എന്നിവിടങ്ങളിലും മക്കയിലെ ഉയർന്ന പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മിതമായതോ,ശക്തമായതോ ആയ മഴ ലഭിക്കാനിടയുണ്ട്.