ഖത്തർ: ഡിസംബർ 23 മുതൽ ദോഹ മെട്രോയിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും

GCC News

2023 ഡിസംബർ 23 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2022 ഡിസംബർ 20-നാണ് മെട്രോ അധികൃതർ ഇക്കാര്യം അറിയിച്ചത്.

ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ പരമാവധി യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിർത്തലാക്കിയ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങളാണ് ഡിസംബർ 23 മുതൽ പുനരാരംഭിക്കുന്നത്.

ഡിസംബർ 23 മുതൽ യാത്രികർ തങ്ങളുടെ കൈവശമുള്ള ട്രാവൽ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള ക്ലാസുകളിലുള്ള കാരിയേജുകളിൽ യാത്ര ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മെട്രോ അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

2022 ഡിസംബർ 20 മുതൽ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.