യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം

featured UAE

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. 2022 നവംബർ 29-ന് RTA പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഈ അറിയിപ്പ് പ്രകാരം 2022 ഡിസംബർ 1, വ്യാഴാഴ്ച മുതൽ ഡിസംബർ 4, ഞായറാഴ്ച വരെ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. ഡിസംബർ 5, തിങ്കളാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.

Cover Image: WAM.