പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1, ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. 2024 ഡിസംബർ 27-ന് RTA പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
#RTA announces the operating hours for all its services during the New Year’s holiday 2025. The timings cover Customer Happiness Centres, paid parking zones, public buses, Dubai Metro and Dubai Tram, marine transport, and service provider centres (vehicle technical testing).
— RTA (@rta_dubai) December 27, 2024
To… pic.twitter.com/KMwsDAbSRy
ഈ അറിയിപ്പ് പ്രകാരം 2025 ജനുവരി 1-ന് ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. 2025 ജനുവരി 2, വ്യാഴാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.