എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് ദുബായ് സർക്കാർ തീരുമാനിച്ചു. 2024 ഏപ്രിൽ 17-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനം അനുസരിച്ച് ദുബായിലെ എല്ലാ ഫെഡറൽ ഗവണ്മെന്റ് ജീവനക്കാർക്കും (ജീവനക്കാർ ഓഫീസുകളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാനാകാത്ത പദവികളിൽ ഒഴികെ) 2024 ഏപ്രിൽ 18, വ്യാഴം, ഏപ്രിൽ 19, വെള്ളി ദിനങ്ങളിൽ റിമോട്ട് വർക്കിങ്ങ് തുടരാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.