ദുബായ്: ആംബുലൻസ് ബോട്ട് പുറത്തിറക്കി

featured UAE

സമുദ്രത്തിൽ ഉൾപ്പടെ ഉപയോഗിക്കാനാകുന്ന രീതിയിലുള്ള ഒരു ആംബുലൻസ് ബോട്ട് ദുബായ് ആംബുലൻസ് അധികൃതർ പുറത്തിറക്കി.

മണിക്കൂറിൽ അമ്പത് മൈൽ വരെ വേഗത കൈവരിക്കാനാകുന്ന രീതിയിലാണ് ഈ സീ ആംബുലൻസ് ബോട്ട് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം പത്ത് രോഗികളെ വരെ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഈ ആംബുലൻസ് ബോട്ട്.

Source: Dubai Media Office.

സൗരോർജ്ജം ഉപയോഗിച്ചാണ് ഈ ആംബുലൻസ് ബോട്ട് പ്രവർത്തിക്കുന്നത്. സുസ്ഥിരതയിൽ ഊന്നിയുള്ള ഊർജ്ജസ്രോതസുകൾ ഉപയോഗപ്പെടുത്താനുള്ള ദുബായ് സർക്കാരിന്റെ നയങ്ങളുടെ ഭാഗമായാണിത്.