ദുബായ്: ചരക്ക് വാഹനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക പെട്രോൾ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു

featured GCC News

എമിറേറ്റിലെ റോഡുകളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംയുക്ത പെട്രോൾ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA), ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് എന്നിവർ സംയുക്തമായാണ് ഈ പെട്രോൾ യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. വലിയ വാഹനങ്ങൾ സാങ്കേതിക നിബന്ധനകൾ അനുസരിച്ചാണ് ദുബായിലെ റോഡുകളിൽ പ്രവർത്തിക്കുന്നതെന്ന് നിരീക്ഷിച്ച് ഉറപ്പ് വരുത്തുന്നതിനായാണിത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിരേറ്റ്സ് റോഡ്, അൽ ഖൈൽ റോഡ്, റാസ്‌ അൽ ഖോർ റോഡ്, അൽ മക്തൂം എയർപോർട്ട് റോഡ്, ദുബായ് – അൽ ഐൻ റോഡ് എന്നീ റോഡുകളിലാണ് ഈ പെട്രോൾ യൂണിറ്റുകൾ പ്രധാനമായും നിരീക്ഷണം നടത്തുന്നത്.