ബാങ്കിങ് തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2025 ഡിസംബർ 20-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
If someone asks for your OTP code, it’s a scam.
— Dubai Policeشرطة دبي (@DubaiPoliceHQ) December 20, 2025
Remember that banks and official entities will never request it over the phone.
Stay vigilant and keep your information secure.#BewareOfFraud pic.twitter.com/O9mtl8qji9
ബാങ്ക് ഉദ്യോഗസ്ഥർ അല്ലെങ്കിൽ മറ്റു അധികാരികൾ എന്ന് അവകാശപ്പെട്ടുകൊണ്ട് തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താക്കളെ ഫോൺ കാളുകളിലൂടെ ബന്ധപ്പെടുന്നതായും, ഇവർ വൺ ടൈം പാസ്സ്വേർഡുകൾ (OTP) പങ്ക് വെക്കാൻ ആവശ്യപ്പെടുന്നതായും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. OTP വിവരങ്ങൾ ഒരു കാരണവശാലും അപരിചിതരുമായി പങ്ക് വെക്കരുതെന്ന് ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
OTP ആവശ്യപ്പെട്ടു കൊണ്ട് ഫോൺ കാളുകളിലൂടെ ബന്ധപ്പെടുന്നവരെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർ ഒരു സാഹചര്യത്തിലും ഫോണിലൂടെ OTP പങ്ക് വെക്കാൻ ആവശ്യപ്പെടുന്നതല്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

