ബാങ്കിങ് ഇടപാടുകൾക്കായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 27-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോരുന്നതിനും, മറ്റുള്ളവർ നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനും ഇടയാക്കാമെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം നെറ്റ്‌വർക്കുകളിൽ നിന്ന് നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങൾ മാൽവെയറുകൾ ഉൾപ്പടെയുള്ള ദോഷകരമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് ഇരയാകുന്നതിനും സാധ്യതയുണ്ടെന്ന് ദുബായ് പോലീസ് കൂട്ടിച്ചേർത്തു.