ദുബായ്: അൽ വാസിൽ റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു

featured GCC News

അൽ വാസിൽ റോഡ് നവീകരിക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പദ്ധതി പ്രഖ്യാപിച്ചു. 2025 ജൂൺ 3-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഉം സുഖീം സ്ട്രീറ്റ്, അൽ സഫ സ്ട്രീറ്റ് എന്നിവയുടെ വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഈ ഏകീകൃത പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അൽ വാസിൽ റോഡിൽ 15 കിലോമീറ്റർ നീളത്തിൽ വികസനപ്രവർത്തനങ്ങൾ നടത്തുന്നതാണ്.

Source: Dubai RTA.

ഇതിന്റെ ഭാഗമായി ആകെ 3850 മീറ്ററിലധികം നീളത്തിൽ അഞ്ച് ടണലുകൾ ഉൾപ്പെടുന്ന ആറ് പ്രധാന ഇന്റർസെക്ഷനുകൾ വികസിപ്പിക്കുന്നതാണ്. അൽ വാസിൽ റോഡ് നിലവിലെ ഇരുവശത്തേക്കും രണ്ട് വരികളിൽ നിന്ന് മൂന്ന് വരിയിലേക്ക് ഉയർത്തുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.

Source: Dubai RTA.

അൽ വാസിൽ റോഡ്, ഉം സുഖീം സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷൻ മുതൽ സെക്കന്റ് ഡിസംബർ സ്ട്രീറ്റുമായുള്ള ഇതിന്റെ ജംഗ്ഷൻ വരെയുള്ള 15 കിലോമീറ്റർ മേഖലയിലാണ് ഈ വികസനപ്രവർത്തനങ്ങൾ നടത്തുന്നത്. ഈ മേഖലയിലെ യാത്രാസമയം അമ്പത് ശതമാനം വരെ കുറയ്ക്കുന്നതിനും, ഇരുവശത്തേക്കും മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് വരെ സഞ്ചരിക്കുന്നതിന് സാധ്യമാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഇതോടൊപ്പം ഈ മേഖലയിൽ മികച്ച കാൽനട പാതകളും, സൈക്കിൾ ട്രക്കുകളും ഉൾപ്പടെയുള്ള വികസനങ്ങളും ഒരുക്കുന്നതാണ്.