യു എ ഇ ദേശീയ ദിനാഘോഷം: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

featured GCC News

യു എ ഇ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 നവംബർ 29-നാണ് RTA ഇക്കാര്യം അറിയിച്ചത്.

മെട്രോ സമയങ്ങൾ:

  • റെഡ് ലൈൻ – നവംബർ 30 മുതൽ ഡിസംബർ 3 വരെ: രാവിലെ 05:00 മുതൽ പിറ്റേന്ന് 1:00 am വരെ. ഡിസംബർ 4, ഞായറാഴ്ച: രാവിലെ 08:00 മുതൽ രാത്രി 12.00 വരെ.
  • ഗ്രീൻ ലൈൻ – നവംബർ 30 മുതൽ ഡിസംബർ 3 വരെ: രാവിലെ 05:00 മുതൽ പിറ്റേന്ന് 1:00 am വരെ. ഡിസംബർ 4, ഞായറാഴ്ച: രാവിലെ 08:00 മുതൽ രാത്രി 12.00 വരെ.

ട്രാം സമയക്രമം:

നവംബർ 30 മുതൽ ഡിസംബർ 3 വരെ: രാവിലെ 06:00 മുതൽ രാത്രി 01:00 മണി വരെ. ഡിസംബർ 4, ഞായറാഴ്ച: രാവിലെ 09:00 മുതൽ രാത്രി 01:00 മണി വരെ.

ബസ് സമയങ്ങൾ

ദുബായ് ബസ് (ഡിസംബർ 1 മുതൽ ഡിസംബർ 4 വരെ ) – രാവിലെ 6 മണിമുതൽ രാത്രി 1 മണിവരെ.
മെട്രോ ലിങ്ക് ബസ് – മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെട്രോ ലിങ്ക് ബസുകൾ പ്രവർത്തിക്കുന്നത്.

ജലഗതാഗത സംവിധാനങ്ങൾ

വാട്ടർ ബസ്:

  • ദുബായ് മറീന BM 1, മറീന മാൾ, മറീന വാക് എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് രാവിലെ 11::00 മുതൽ രാത്രി 11.40 വരെ.
  • മറീന പ്രൊമനൈഡ്‌ – മറീന മാൾ: ഉച്ചയ്ക്ക് 1:55 മുതൽ രാത്രി 10:40 വരെ.
  • മറീന ടെറസ് – മറീന വാക്: ഉച്ചക്ക് 2:00 മുതൽ രാത്രി 10.45 വരെ.

അബ്ര

  • ദുബായ് ഓൾഡ് സൂഖ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 11:35 വരെ.
  • ദെയ്‌റ ഓൾഡ് സൂഖ് – അൽ ഫഹിദി – 10:00 മുതൽ രാത്രി 11.55 വരെ.
  • അൽ ഫഹിദി – സബ്ക – 10:00 മുതൽ രാത്രി 11.55 വരെ.
  • അൽ സീഫ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 12.20 വരെ.
  • ദുബായ് ഓൾഡ് സൂഖ് – അൽ ഫഹിദി – അൽ സീഫ് – വൈകീട്ട് 3:10 മുതൽ രാത്രി 11.05 വരെ.
  • ദുബായ് ഫെസ്റ്റിവൽ സിറ്റി – ദുബായ് ക്രീക്ക് – വൈകീട്ട് 4:00മുതൽ രാത്രി 11:35 വരെ.
  • അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 11.50 വരെ.
  • ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷൻ TR6 -ൽ നിന്ന് ടൂറിസ്റ്റുകൾക്കുള്ള സർവീസ്– വൈകീട്ട് 4 മുതൽ രാത്രി 11 വരെ.
  • അൽ മർഫ മാർക്കറ്റ് – ദെയ്‌റ ഓൾഡ് സൂഖ് (CR12) – വൈകീട്ട് 4:20 മുതൽ രാത്രി 10:50 വരെ.

വാട്ടർ ടാക്സി

മുൻ‌കൂർ ബുക്കിംഗ് വഴി യാത്രികർക്ക് വാട്ടർ ടാക്സി സേവനങ്ങൾ നേടാവുന്നതാണ്. ഇവ വൈകീട്ട് 3 മുതൽ രാത്രി 11 വരെ ലഭ്യമാണ്.

ഫെറി

  • അൽ ഗുബൈബ – ദുബായ് വാട്ടർ കനാൽ – മറീന മാൾ – ഉച്ചയ്ക്ക് 1:00, വൈകീട്ട് 6:00 എന്നീ സമയങ്ങളിൽ.
  • ദുബായ് വാട്ടർ കനാൽ – അൽ ഗുബൈബ – ഉച്ചയ്ക്ക് 2:20, വൈകീട്ട് 7:20 എന്നീ സമയങ്ങളിൽ.
  • ദുബായ് വാട്ടർ കനാൽ – മറീന മാൾ – ഉച്ചയ്ക്ക് 1:50, വൈകീട്ട് 6:50 എന്നീ സമയങ്ങളിൽ.
  • ബ്ലൂ വാട്ടേഴ്സ് – അൽ ഗുബൈബ – ഉച്ചയ്ക്ക് 1:20, വൈകീട്ട് 6:20 എന്നീ സമയങ്ങളിൽ.
  • ബ്ലൂ വാട്ടേഴ്സ് – മറീന മാൾ – ഉച്ചയ്ക്ക് 2:50, വൈകീട്ട് 7:50 എന്നീ സമയങ്ങളിൽ.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും:

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഡിസംബർ 1 മുതൽ ഡിസംബർ 4 വരെ അവധിയായിരിക്കും. അവധിക്ക് ശേഷം സേവനകേന്ദ്രങ്ങൾ, കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ എന്നിവ ഡിസംബർ 5 തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്നതാണ്. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

പൊതു പാർക്കിംഗ്:

2022 ഡിസംബർ 1, വ്യാഴാഴ്ച മുതൽ ഡിസംബർ 4, ഞായറാഴ്ച വരെ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. ഡിസംബർ 5, തിങ്കളാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.

Cover Image: Dubai RTA.