അൽ മുസ്താഖ്ബാൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അനുമതി നൽകി. 2025 ജൂലൈ 13-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai’s Roads and Transport Authority awards the contract for the Al Mustaqbal Street Development Project. The project extends from the intersection with Za’abeel Palace Street to Financial Centre Street, at a total cost of AED 633 million.@rta_dubai pic.twitter.com/0h9Ae5V6mv
— Dubai Media Office (@DXBMediaOffice) July 13, 2025
സാബീൽ പാലസ് സ്ട്രീറ്റ് മുതൽ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് വരെയുള്ള മേഖലയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏതാണ്ട് 633 മില്യൺ ദിർഹമാണ് ഈ നവീകരണ പദ്ധതിയുടെ മൂല്യം.

ഇതിന്റെ ഭാഗമായി 1700 മീറ്ററിലധികം നീളത്തിലുള്ള ടണലുകളും, പാലങ്ങളും നിർമ്മിക്കുന്നതാണ്. ഇതോടൊപ്പം ഇരുവശത്തേക്കും ഈ സ്ട്രീറ്റിലെ വരികളുടെ എണ്ണം മൂന്നിൽ നിന്ന് നാലാക്കി ഉയർത്തുന്നതുമാണ്.

നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ കോറിഡോറിലൂടെ ഇരുവശത്തേക്കും മണിക്കൂറിൽ 8800 വാഹനങ്ങൾക്ക് (നിലവിൽ 6600 വാഹനങ്ങൾ) വരെ കടന്ന് പോകുന്നതിന് സാധിക്കുന്നതാണ്. ഈ മേഖലയിലൂടെയുള്ള യാത്രാ സമയം നിലവിലെ 13 മിനിറ്റിൽ നിന്ന് 6 മിനിറ്റാക്കി ചുരുക്കുന്നതിനും ഈ വികസന പദ്ധതിയിലൂടെ സാധിക്കുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Dubai RTA.

