അൽ ഖുദ്ര സ്ട്രീറ്റ് വികസനപദ്ധതിയ്ക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 798 മില്യൺ ദിർഹത്തിന്റെ കരാർ അനുവദിച്ചു. 2025 ഫെബ്രുവരി 23-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
#RTA has awarded the contract for Al Qudra Street Development Project.
— RTA (@rta_dubai) February 23, 2025
The project is designed to optimise traffic flow, improve mobility for residents and visitors throughout the emirate, and support Dubai's ongoing urban development and population growth.
Costing AED 798… pic.twitter.com/FIBH8aQHtt
ഈ പ്രദേശത്തെ പാർപ്പിടമേഖലകളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനും, യാത്രാ സമയം കുറയ്ക്കുന്നതിനും, അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഖുദ്ര സ്ട്രീറ്റിലൂടെയുള്ള യാത്രകൾക്ക് ആവശ്യമായി വരുന്ന സമയം 9.4 മിനിറ്റിൽ നിന്ന് കേവലം 2.8 മിനിറ്റായി ചുരുക്കുന്നതിന് സാധിക്കുന്നതാണ്.

അറേബ്യൻ റാഞ്ചസ്, ഡാമാക്ക് ഹിൽസ്, ടൌൺ സ്‌ക്വയർ തുടങ്ങിയ പ്രദേശങ്ങളിലെ പാർപ്പിടമേഖലകളിൽ താമസിക്കുന്നവർക്ക് ഈ പദ്ധതി ഏറെ പ്രയോജനകരമാകുന്നതാണ്. അൽ ഖുദ്ര സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയുടെ ഇന്റർസെക്ഷനിൽ നിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലൂടെ സഞ്ചരിച്ച് എമിറേറ്റ്സ് റോഡിൽ എത്തിച്ചേരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി നിരവധി ഇന്റർചേഞ്ചുകൾ, ആകെ 2.7 കിലോമീറ്റർ നീളം വരുന്ന പാലങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതാണ്. നിലവിലുള്ള സ്ട്രീറ്റിന്റെ നീളം ഈ പദ്ധതി പൂർത്തിയാകുന്നതോടെ 11.6 കിലോമീറ്റർ വർദ്ധിക്കുന്നതാണ്.
Cover Image: Dubai RTA.