ദുബായ് വിമാനത്താവളം: ടെർമിനൽ 1-ലേക്കുള്ള പാലം വികസനത്തിനുള്ള കരാർ അനുവദിച്ചു

featured GCC News

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1-ലേക്കുള്ള പാലത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള കരാർ അനുവദിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഈ കരാറിന് അംഗീകാരം നൽകിയത്.

2025 ഓഗസ്റ്റ് 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഈ കരാർ പ്രകാരം ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലേക്ക് നയിക്കുന്ന പാലത്തിന്റെ വീതി കൂട്ടുന്നതും, നവീകരിക്കുകയും ചെയ്യുന്നതാണ്.

Source: Dubai Media Office.

ഇതോടെ ടെർമിനൽ 1-ലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകുന്നതും, യാത്രാ സമയം കുറയുന്നതുമാണ്. വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഈ കരാർ പ്രകാരം ടെർമിനൽ 1-ലേക്കുള്ള നിലവിലെ പാലം മൂന്ന് വരികളിൽ നിന്ന് നാല് വരികളാക്കി നവീകരിക്കുമെന്ന് RTA ഡയറക്ടർ ജനറൽ മത്തർ അൽ തയർ അറിയിച്ചു.

Source: Dubai Media Office.

എയർപോർട്ട് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ തന്നെ കുറഞ്ഞ സമയത്തിനകം നിർമ്മാണം പൂർത്തിയാക്കുന്ന ഒരു നവീന സംവിധാനം ഉപയോഗിച്ചാണ് ഈ പാലം വികസനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വികസന പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ പാലത്തിലൂടെ മണിക്കൂറിൽ 5600 വാഹനങ്ങൾക്ക് (നിലവിൽ 4200 വാഹനങ്ങൾ) കടന്ന് പോകുന്നതിന് സാധിക്കുന്നതാണ്.