ദുബായ്: റാസ് അൽ ഖോർ സ്ട്രീറ്റിൽ നിന്ന് നാദ്‌ അൽ ഹമർ ജംഗ്ഷൻ വരെയുള്ള ലിങ്ക് റോഡിൻറെ നിർമ്മാണം ആരംഭിച്ചു

featured GCC News

റാസ് അൽ ഖോർ സ്ട്രീറ്റിൽ നിന്ന് നാദ്‌ അൽ ഹമർ ജംഗ്ഷൻ വരെയുള്ള പുതിയ ലിങ്ക് റോഡിൻറെ നിർമ്മാണം ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

850 മീറ്റർ നീളത്തിലാണ് ഈ പുതിയ ലിങ്ക് റോഡ് നിർമ്മിക്കുന്നത്. ഇതോടൊപ്പം അൽ റിബാത് സ്ട്രീറ്റിൽ നിന്ന് നാദ്‌ അൽ ഹമറിലേക്കുള്ള ഇടത്തോട്ടുള്ള ലെയിൻ വീതിക്കൂട്ടുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.

Source: Dubai Media Office.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലൂടെ മണിക്കൂറിൽ 6400 വാഹനങ്ങൾക്ക് (നിലവിൽ മണിക്കൂറിൽ 4800 വാഹനങ്ങൾ) കടന്ന് പോകാനാകുന്നതാണ്. ഇതോടെ ഈ മേഖലയിലെ യാത്രാ സമയം നിലവിലെ 15 മിനിറ്റിൽ നിന്ന് 11 മിനിറ്റാക്കി ചുരുക്കുന്നതിന് സാധിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.