ദുബായ്: അൽ ജമായെൽ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി RTA

GCC News

അൽ ജമായെൽ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 നവംബർ 8-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഗാൺ അൽ സബ്കാ എന്ന പേരിലാണ് നേരത്തെ ഇത് അറിയപ്പെട്ടിരുന്നത്. നഗരത്തിലെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് RTA ചൂണ്ടിക്കാട്ടി.

ഈ പദ്ധതിയുടെ ഭാഗമായി ആകെ 2874 കിലോമീറ്റർ നീളത്തിൽ നാല് പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. മണിക്കൂറിൽ ആകെ 17600 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

ഇതിന് പുറമെ മുഹമ്മദ് ബിൻ സായിദ് റോഡിനെയും, ഷെയ്ഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള സർവീസ് റോഡുകളും ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കുകയും, മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിനുള്ള സംവിധാനങ്ങൾ, ജലസേചന സംവിധാനങ്ങൾ എന്നിവ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.