ദുബായ്: ബിസിനസ് ബേ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

featured GCC News

ബിസിനസ് ബേ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂൺ 25-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഈ മേഖലയിലെ ട്രാഫിക് കൂടുതൽ സുഗമമാക്കുന്നതിനും, തിരക്ക് കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് RTA മൂന്ന് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

Source: Dubai RTA.

മേഖലയിൽ താഴെ പറയുന്ന നവീകരണ പ്രവർത്തനങ്ങളാണ് RTA നടപ്പിലാക്കിയിരിക്കുന്നത്:

  • ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡിന് ഇരുവശത്തുമുള്ള വിവിധ മേഖലകളിൽ നവീകരണം നടപ്പിലാക്കി.
  • ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായി പോകുന്ന പാതയെ നിലവിലെ ടു-വേയിൽ നിന്ന് വൺ-വേയാക്കി മാറ്റി.
  • അൽ മുസ്താഖ്ബാൽ സ്ട്രീറ്റ്, അൽ ഖലീജ് അൽ തെജരി 1 സ്ട്രീറ്റ് എന്നിവയുമായുള്ള ഇന്റർസെക്ഷനിൽ ഒരു 100 മീറ്റർ നീളമുള്ള സ്റ്റോറേജ് ലെയിൻ നിർമ്മിച്ചു.
  • അൽ മുസ്താഖ്ബാൽ സ്ട്രീറ്റിൽ നിന്ന് ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള പാലം വിപുലീകരിച്ചു.