ഉം സുഖീം സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 സെപ്റ്റംബർ 3-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
4.6 കിലോമീറ്റർ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ഞൂറ് മീറ്റർ നീളമുള്ള ഒരു രണ്ട് വരി റോഡും പുതിയതായി നിർമ്മിച്ചിട്ടുണ്ട്. കിങ്‌സ് സ്കൂളിലേക്ക് ബന്ധിപ്പിക്കുന്ന ഇരുവശത്തേക്കും രണ്ട് വരികളുള്ള ഈ പാത ഈ വിദ്യാലയത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് സുഗമമായ ട്രാഫിക് അനുഭവം ഉറപ്പ് വരുത്തുന്നു.
ട്രാഫിക് തിരക്ക് ഒഴിവാക്കുന്നതിനും, തിരക്കേറിയ സമയങ്ങളിലെ ട്രാഫിക് ബ്ലോക്ക് നാല്പത് ശതമാനം വരെ കുറയ്ക്കുന്നതിനും ഈ റോഡ് സഹായിക്കുന്നു. RTA-യുടെ 2024 റോഡ് നവീകരണ നയങ്ങളുടെ ഭാഗമായാണ് ഈ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.
Cover Image: Dubai RTA.