ദുബായ്: അൽ വർഖ സ്ട്രീറ്റ് 1-ലെ ഗതാഗത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

featured GCC News

അൽ വർഖ സ്ട്രീറ്റ് 1-ലെ ഗതാഗത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജനുവരി 7-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റാസ് അൽ ഖോർ റോഡ് വരെയുള്ള മേഖലയിൽ ഇരു വശത്തേക്കും 7 കിലോമീറ്റർ നീളത്തിലാണ് അൽ വർഖ സ്ട്രീറ്റ് 1-ലെ ഗതാഗത വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.

Source: Dubai Media Office.

ഈ പദ്ധതിയുടെ ഭാഗമായി നാല് റൌണ്ട്എബൗട്ടുകൾ സ്മാർട്ട് സിഗ്നലൈസ്ഡ്
ഇന്റർസെക്ഷനുകളാക്കി മാറ്റിയിട്ടുണ്ട്. ഇത് ഗതാഗതം 30% വരെ മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.

Source: Dubai Media Office.

ഇതോടൊപ്പം 6600 മീറ്റർ നീളത്തിൽ മഴവെള്ളം ഒഴുകിപോകുന്നതിനുള്ള ഒരു അത്യാധുനിക ഡ്രൈനേജ് സംവിധാനം, 324 ലൈറ്റിംഗ് പോളുകളുടെ ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങൾ, 111 പുതിയ പാർക്കിങ് സ്പേസുകളുടെ നിർമ്മാണം, കാൽനടയാത്രികർക്കുള്ള 41,000 സ്‌ക്വയർ മീറ്റർ പാതയുടെ നിർമ്മാണം എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.