കൃത്രിമബുദ്ധി ഉപയോഗിക്കുന്ന അതിനൂതന ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂലൈ 11-നാണ് RTA ഇക്കാര്യം അറിയിച്ചത്.
تعمل #هيئة_الطرق_و_المواصلات في دبي على ترقية نظام التحكم بالإشارات الضوئية إلى الجيل الجديد UTC-UX Fusion، المدعوم بالذكاء الاصطناعي والتوأمة الرقمية، في خطوة تهدف لتحسين سلاسة التنقل في #دبي. يساهم النظام الجديد في حركة مرور أكثر انسيابية عند التقاطعات، إلى جانب خفض معدل زمن… pic.twitter.com/f8xKrbvfL4
— RTA (@rta_dubai) July 11, 2025
‘UTC-UX Fusion’ എന്ന ഈ അതിനൂതന എ ഐ അധിഷ്ഠിത ട്രാഫിക് സിഗ്നൽ സംവിധാനം റിയൽ-ടൈം സിഗ്നൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഇതിനാൽ തത്സമയമുള്ള ട്രാഫിക് വിവരങ്ങൾ അടിസ്ഥാനമാക്കി ഗതാഗത നീക്കം സുഗമമാക്കുന്നതിനും, നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ഈ ട്രാഫിക് സിഗ്നൽ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
ഗതാഗത തിരക്ക് മുൻകൂട്ടി കാണുന്നതിനും അതിനനുസരിച്ച് സിഗ്നൽ കാലയളവ് തത്സമയം ക്രമീകരിക്കുന്നതിനും കഴിയുന്നതാണ് ഈ എ ഐ അധിഷ്ഠിത ട്രാഫിക് സിഗ്നൽ സംവിധാനം. ഇത് ഉപയോഗിച്ച് കൊണ്ട് പ്രധാന റോഡുകളിലെ യാത്രാസമയം ഇരുപത് ശതമാനം വരെ കുറയ്ക്കാനാകുമെന്നും, തിരക്കേറിയ സമയങ്ങളിൽ ഗതാഗതം കൂടുതൽ സുഗമമാക്കാൻ സാധിക്കുമെന്നും RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: WAM

