ദുബായ്: റോഡ്, ഗതാഗത സംബന്ധിയായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വാട്സാപ്പ് സേവനം ആരംഭിച്ചു

featured GCC News

എമിറേറ്റിലെ റോഡ്, ഗതാഗത സംബന്ധിയായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു വാട്സാപ്പ് സേവനം ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 സെപ്റ്റംബർ 18-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മഹബൗബ് എന്ന പേരിലാണ് ഈ സ്മാർട്ട് റിപ്പോർട്ടിങ് സംവിധാനം വാട്സ്ആപ്പിൽ ആരംഭിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് കൊണ്ട് നിവാസികൾക്കും പൗരന്മാർക്കും ദുബായിലെ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ, പൊതു ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനാകുന്നതാണ്.

Source: Dubai RTA.

റോഡുകൾ, ബസ് ഷെൽട്ടറുകൾ, ട്രാഫിക് സിഗ്നലുകൾ, അടയാള ബോർഡുകൾ തുടങ്ങിയവയിലെ പ്രശ്ങ്ങൾ അധികൃതരുമായി പങ്ക് വെക്കുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വ്യക്തികൾക്ക് ഇത്തരം പ്രശ്ങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തി അവ വാട്സാപ്പിലൂടെ RTA-യുമായി പങ്ക് വെക്കാവുന്നതാണ്.