ഷെയ്ഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്‌ജുമായി ബന്ധിപ്പിക്കുന്ന ഒരു മൂന്ന് വരി പാലം തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
.@rta_dubai opens 3-Lane bridge linking Sheikh Rashid Road to Infinity Bridge. This milestone marks a significant achievement in Phase 4 of Al Shindagha Corridor Improvement Project, which has seen 71% of the work completed.https://t.co/zteYlIzU1t pic.twitter.com/asbcqualCw
— Dubai Media Office (@DXBMediaOffice) December 8, 2024
അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പാലം തുറന്ന് കൊടുത്തിരിക്കുന്നത്. ഇതോടെ അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ എഴുപത്തൊന്ന് ശതമാനം പൂർത്തിയാക്കിയതായും RTA വ്യക്തമാക്കി.
ഈ പുതിയ പാലം ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് ഇൻഫിനിറ്റി ബ്രിഡ്ജിലേക്കുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതായി RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ഷെയ്ഖ് റാഷിദ് റോഡ് ഇന്റർസെക്ഷനിൽ ആരംഭിക്കുന്ന ഈ പാലം ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ് ഇന്റർസെക്ഷനിലൂടെയാണ് ഇൻഫിനിറ്റി ബ്രിഡ്ജിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നത്.
Cover Image: Dubai Media Office.