ദുബായ്: അൽ ഖുദ്ര റോഡ് വികസന പദ്ധതിയുടെ ഭാഗമായി പുതിയ പാലം തുറന്നു

featured GCC News

അൽ ഖുദ്ര റോഡ് വികസന പദ്ധതിയുടെ ഭാഗമായി 600 മീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു കൊടുത്തു.

2026 ഫെബ്രുവരി 8-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

Source: Dubai Media Office.

നാല്‌ ലെയിനുകളുള്ള ഈ പാലം അൽ ഖുദ്ര റോഡ്, അറേബ്യൻ റാഞ്ചസ് – ദുബായ് സ്റ്റുഡിയോ സിറ്റി ലിങ്ക് റോഡ് എന്നിവയുടെ ഇന്റർസെക്ഷനിലാണ് നിർമ്മിച്ചിട്ടുള്ളത്. അൽ ഖുദ്ര റോഡിലെ പ്രധാന ഇന്റർസെക്ഷനുകളുടെ വികസനവുമായി ബന്ധപ്പെട്ടാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

Source: Dubai Media Office.

ഈ പാലം അൽ ഖുദ്ര റോഡ്, അറേബ്യൻ റാഞ്ചസ് – ദുബായ് സ്റ്റുഡിയോ സിറ്റി ലിങ്ക് റോഡ് എന്നിവ തമ്മിലുള്ള ഗതാഗതം സുഗമമാക്കുന്നു.

Source: Dubai Media Office.

ഇതോടെ ഈ റോഡിലൂടെ മണിക്കൂറിൽ 19200 വാഹനങ്ങൾക്ക് (നേരത്തെ മണിക്കൂറിൽ 6600 വാഹനങ്ങൾ) കടന്ന് പോകാനാകുന്നതാണ്. ഈ റോഡിലെ യാത്രാ സമയം 55% കുറയ്ക്കുന്നതിനും ഈ പാലം സഹായകമാണ്.

അൽ ഖുദ്ര റോഡിന്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെയും ഇന്റർസെക്ഷനിലുള്ള വടക്കൻ പാലം 2026 ഫെബ്രുവരി 15 ന് തുറക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്. 700 മീറ്റർ നീളമുള്ള ഈ പാലത്തിന് ഇരുവശത്തും രണ്ട് പാതകളുണ്ട്.