ദുബായ്: പുതിയ പാലം തുറന്നതായി RTA

featured GCC News

ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഫെബ്രുവരി 27-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ഒരു കിലോമീറ്റർ നീളമുള്ള ഈ പാലം ഈ മേഖലയിൽ യാത്ര ചെയ്യുന്നതിനുള്ള സമയം 6 മിനിറ്റിൽ നിന്ന് കേവലം 1 മിനിറ്റാക്കി ചുരുക്കുന്നതിന് സഹായിക്കുന്നു. വേൾഡ് ട്രേഡ് സെന്റർ റൌണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായാണ് ഈ പാലം നിർമ്മിച്ചത്.

Source: Dubai Media Office.

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലൂടെ അൽ കരാമ, ദെയ്‌റ തുടങ്ങിയ മേഖലകളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിൽ ഈ പാലം വലിയ പങ്ക് വഹിക്കുന്നതാണ്. രണ്ട് വരികളുള്ള ഈ പാലത്തിലൂടെ മണിക്കൂറിൽ 3000 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്നതാണ്.

Source: Dubai Media Office.

വേൾഡ് ട്രേഡ് സെന്റർ റൌണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന മൂന്നാമത്തെ പാലമാണിത്. ഇതിന്റെ ഭാഗമായുള്ള മറ്റു രണ്ട് പാലങ്ങൾ നേരത്തെ തുറന്ന് കൊടുത്തിരുന്നു.