ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഉം സുഖീം റോഡിൽ ഒരു പുതിയ ടണൽ തുറന്ന് കൊടുത്തു. 2025 ഓഗസ്റ്റ് 3-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority opens an 800-metre tunnel with four lanes in each direction, as part of the Umm Suqeim Street Development Project, which extends from the intersection with Al Khail Road to the intersection with Sheikh Mohammed bin Zayed Road. The project… pic.twitter.com/eUyyPb0kyh
— Dubai Media Office (@DXBMediaOffice) August 3, 2025
ഇരു വശത്തേക്കും നാല് ലെയിനുകൾ വീതമുള്ള ഈ ടണലിന് എണ്ണൂറ് മീറ്റർ നീളമുണ്ട്. ഉം സുഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് ഈ ടണൽ നിർമ്മിച്ചിരിക്കുന്നത്.

അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയുമായുള്ള ഉം സുഖീം സ്ട്രീറ്റിന്റെ ഇന്റർസെക്ഷനുകൾക്കിടയിലാണ് ഈ ടണൽ നിർമ്മിച്ചിരിക്കുന്നത്.

ഈ മേഖലയിലെ പാർപ്പിടപ്രദേശങ്ങളിലേക്കും, വാണിജ്യമേഖലകളിലേക്കുമുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് ഈ ടണൽ സഹായകമാകുന്നതാണ്.
ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയ്ക്കിടയിലുള്ള യാത്രകൾ ഈ ടണൽ തുറന്നതോടെ കൂടുതൽ എളുപ്പമാകുന്നതാണ്. ഇതോടെ ഉം സുഖീം സ്ട്രീറ്റിലൂടെ ഇരുവശത്തേക്കും മണിക്കൂറിൽ 16000 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്നതാണ്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിലെ യാത്രാ സമയം നിലവിലെ 9.7 മിനിറ്റിൽ നിന്ന് 3.8 മിനിറ്റാക്കി ചുരുക്കുന്നതിനും ഈ ടണൽ സഹായിക്കുന്നു.
Cover Image: Dubai Media Office.

